India

എത്രയും വേ​ഗം സുഖം പ്രാപിക്കട്ടെ; ഉപരാഷ്ട്രപതിയെ സന്ദർശിച്ച് നരേന്ദ്രമോദി – modi visits vice president

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജ​ഗ്ദീപ് ധൻകറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയുന്ന ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേ​ഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സന്ദർശനത്തിന് ശേഷം മോ​ദി എക്സിലൂടെ കുറിച്ചു. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡൽഹി എയിംസിലെത്തി ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.

ആശുപത്രി സന്ദർശിച്ച് ഉപരാഷ്ട്രപതിയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു, പ്രധാനമന്ത്രി കുറിച്ചു.

ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജ​ഗ്ദീപ് ധൻകറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

STORY HIGHLIGHT: modi visits vice president