എറണാകുളം ജനറൽ ആശുപത്രിയിലെ കോൺക്രീറ്റ് പാളി അടർന്നുവീണു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കട്ടിലിലേക്കാണു കോൺക്രീറ്റ് പാളി വീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. വലിയ ശബ്ദത്തോടെയാണു കോൺക്രീറ്റ് പാളി തകർന്നുവീണത്.
നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമായി 7 പേരാണ് അപകടസമയത്ത് വാർഡിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ എത്തി വാർഡിലെ ആളുകളെ മാറ്റി. ജനറൽ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നു രോഗികൾ പറഞ്ഞു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് ഉൾപ്പെടുന്ന കെട്ടിടം വളരെ ശോചനീയ അവസ്ഥയിലാണ്.
STORY HIGHLIGHT: kochi hospital concrete slab collapse accident