Kerala

ഭക്ഷണം ഒഴിവാക്കി വ്യായാമം; പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം – fear of gaining weight 18 year old girl dies

അനോക്സിയ നെർവോസ എന്ന മാനസിക പ്രശ്നമാണിതെന്നും അശാസ്ത്രീയ ഡയറ്റ് ഉൾപ്പെടെ ഇതിന്‍റെ ലക്ഷണങ്ങളാണെന്നും ഡോക്ടർമാർ വ്യക്തമാക്കി

ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരിൽ പതിനെട്ടുകാരിയ്ക്ക് ദാരുണാന്ത്യം. മെരുവമ്പായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വണ്ണം കൂടുമെന്ന ചിന്തയിൽ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ഓൺലൈനിലൂടെ ചില ഡയറ്റ് പ്ലാനുകൾ കുട്ടി പിന്തുടർന്നിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

വണ്ണം വെക്കുമോ എന്ന ആശങ്കയിൽ ഭക്ഷണം കഴിക്കാതിരിക്കുന്നതും ആധിയുണ്ടാകുന്നതും അനോക്സിയ നെർവോസ എന്ന മാനസിക പ്രശ്നമാണിതെന്നും അശാസ്ത്രീയ ഡയറ്റ് ഉൾപ്പെടെ ഇതിന്‍റെ ലക്ഷണങ്ങളാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.

STORY HIGHLIGHT: fear of gaining weight 18 year old girl dies