കുടിയേക്കാര്‍ക്കെതിരെയുള്ള റെയ്ഡിനെ കുറിച്ചുള്ള വിവരം ചോര്‍ത്തിയവരെ കണ്ടെത്താന്‍ ട്രംപ്. ട്രംപിന്റെ പേഴ്സണല്‍ സ്റ്റാഫ് സംഘാംഗങ്ങള്‍ക്കിടിയില്‍ നുണപരിശോധന നടത്താനൊരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്നാഴ്ച്ചയായി നുണപരിശോധനകള്‍ തുടര്ന്നുപോരുകയാണെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വാര്‍ത്ത ചോര്‍ത്തിയവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഏത് ഉദ്യാഗസ്ഥരെയെല്ലാം പരിശോധിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഫെബ്രുവരി 18നാണ് ഇത്തരത്തില്‍ നുണ പരിശോധന നടത്തുന്നുവെന്ന് യുഎസ് ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി ന്യോം പ്രഖ്യാപിച്ചത്.
ഇന്ത്യക്കാരടക്കം 5,000-ഓളം അനധികൃതകുടിയേറ്റക്കാരെയാണ് അമേരിക്ക ആദ്യഘട്ടത്തില്‍ തിരിച്ചയയ്ക്കുന്നത്. ഗ്വാട്ടിമല, പെറു, ഹോണ്ടുറാസ് എന്നിവിടങ്ങളിലേക്കാണ് ഇത്രയും പേരെ തിരിച്ചയച്ചത്.
STORY HIGHLIGHT: trump team is polygraphing