വൈറ്റ് ഹൗസിന് സമീപത്ത് എത്തിയ ആയുധധാരിയായ യുവാവിനെ വെടിവെച്ച് കീഴ്പ്പെടുത്തി. യുവാവും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലും നടന്നിരുന്നു. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസ് കെട്ടിടത്തിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്.
ഇത്തരമൊരു വ്യക്തി വാഷിങ്ടണ്ണില്‍ നിന്നും ഇന്ത്യാനയിലേക്ക് പോവുന്നുണ്ടെന്ന് പ്രാദേശിക പോലീസ് വിഭാഗം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. സംഭവം നടക്കുമ്പോൾ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയിലായിരുന്നു. ഇത്തരമൊരു വ്യക്തി വാഷിങ്ടണ്ണില്‍ നിന്നും ഇന്ത്യാനയിലേക്ക് പോവുന്നുണ്ടെന്ന് പ്രാദേശിക പോലീസ് വിഭാഗം രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വ്യക്തിയെ വൈറ്റ് ഹൗസിന് പരിസരത്ത് നിന്ന് കണ്ടെത്തിയത്.
സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ടതും ഇയാൾ തോക്ക് ചൂണ്ടി തുടർന്നിതു ഏറ്റുമുട്ടലിലേക്ക് നയിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഈ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനിലയെ പറ്റി വ്യക്തമായ സൂചനയില്ല. സംഭവത്തിൽ മെട്രോപോളിറ്റിന് പോലീസ് വിഭാഗം അന്വേഷണം ആരംഭിച്ചു.
STORY HIGHLIGHT: man shot at by us secret service