അകന്ന് കഴിഞ്ഞിരുന്ന ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളറട ആനപ്പാറ സ്വദേശി വിജയയെ ആണ് ഭർത്താവ് ബാബു ജോൺ വെട്ടിയത്. വർഷങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു ഇരുവരും. കുന്നത്തുകാൽ മാണിനാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുകയായിരുന്നു വിജയ.
വിജയ താമസിക്കുന്ന വീട്ടിലെത്തിയ ബാബു തർക്കത്തിനൊടുവിൽ ഭാര്യ വിജയയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഒളിവിൽ പോയ ബാബു ജോണിനെ ഇന്നലെ പ്രദേശത്ത് നിന്നും വെള്ളറട പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: husband came to meet estranged wife