റീൽസ് എടുക്കാനുള്ള യുവതിയുടെയും ബന്ധുവിന്റെയും കൈവിട്ട കളി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. പാചക വാതകം (എൽപിജി) തുറന്നുവിട്ടാണ് റീൽസെടുക്കാൻ ശ്രമിച്ചത്. പൊട്ടിത്തെറിയിൽ ഇരുവർക്കും ഗുരുതരമായി പരിക്കേൽക്കുകയും. ഏഴ് നില കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. രഞ്ജന ജാട്ടും ബന്ധു അനിൽ ജാട്ടും ഒന്നാം നിലയിലെ ഫ്ലാറ്റിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ഗ്വാളിയോറിലെ ഭിന്ദ് റോഡിലെ ലെഗസി പ്ലാസ കെട്ടിട സമുച്ചയത്തിൽ ആണ് സംഭവം. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനിടയിൽ രഞ്ജന ഗ്യാസ് തുറന്നു വിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അനിൽ ജാട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ചിത്രീകരണത്തിനായി കൂടുതൽ വെളിച്ചം കിട്ടാൻ അനിൽ സിഎഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ തീ പടർന്നു. പിന്നാലെ പൊട്ടിത്തെറിയുണ്ടായി. ഇതോടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ആ കെട്ടിട സമുച്ചയത്തിലെ എട്ട് ഫ്ലാറ്റുകൾക്ക് കേടുപാട് സംഭവിച്ചു.
സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന് ഇത്തരം അപകടകരമായ വീഡിയോകൾ പതിവായി ഇവർ ചിത്രീകരിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കത്തുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അശ്രദ്ധ കാണിച്ചതിന് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.
STORY HIGHLIGHT: attempt to make video by releasing lpg