Kerala

വീട്ടിലെ പരിശോധനയിൽ ഒന്നരകിലോ എംഡിഎംഎ പിടികൂടി; പ്രതി കസ്റ്റഡിയിൽ

കരിപ്പൂരിൽ എംഡിഎംഎ കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്ന് പുലർച്ചെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് ലഹരി വസ്തു പിടിച്ചെടുത്തത്.

വിദേശത്തു നിന്നും പാർസലായി എത്തിച്ചതാണ് എംഡിഎംഎ. പ്രതി ആഷിഖ് നിലവിൽ എംഡിഎംഎ കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലാണ്. പശ്ചിമ കൊച്ചിയില്‍ നിന്ന് കഴിഞ്ഞമാസം അഞ്ഞൂറ് ഗ്രാം എംഡിഎംഎ കണ്ടെത്തിയ സംഭവത്തിലെ മുഖ്യപ്രതിയാണ് ആഷിഖ്.

ഒമാനില്‍ നിന്നാണ് ആഷിഖ് ലഹരി എത്തിച്ചിരുന്നത്. അന്തർ ദേശിയ മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള ആളാണ് ആഷിഖ് എന്ന് കരുതപ്പെടുന്നു. സ്ത്രീകളടക്കം നിരവധിപേർ ആഷിഖിന്റെ സംഘത്തിൽ ഉണ്ട്.