Celebrities

നാലര വര്‍ഷത്തെ കാത്തിരിപ്പ്; ഞങ്ങളുടെ അതിഥി, വെളിപ്പെടുത്തലുമായി നടൻ അരുൺ രാഘവൻ – actor arun raghavan about adoption

ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനും സുപരിചിതനുമായ താരമാണ് അരുൺ രാഘവൻ. വ്യത്യസ്ത അഭിനയ ശൈലി തന്നെയാണ് അരുണിനെ പ്രേക്ഷകർ ഏറ്റെടുക്കാൻ കാരണവും. ഇപ്പോഴിതാ രണ്ടാമതൊരു കുഞ്ഞിന്റെ കൂടെ പിതാവായിരിക്കുകയാണ് താരം. അടുത്ത കാലം വരെയും നടന്റെ ഭാര്യ ഗര്‍ഭിണി അല്ലാത്തതിനാല്‍ ഈ കുട്ടി ആരുടേതാണെന്ന സംശയവും ഉയര്‍ന്ന് വന്നു. ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് അരുൺ.

‘കഴിഞ്ഞ ദിവസം മകള്‍ അതിഥിയുടെ വരവിനെ കുറിച്ച് ഞാനൊരു സ്‌റ്റോറി ഇട്ടിരുന്നു. ഒത്തിരി ആളുകള്‍ ആശംസ അറിയിച്ചു. അടുത്ത കാലം വരെ ദിവ്യ ഗര്‍ഭിണിയല്ലല്ലോ എന്ന് കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുണ്ടായിരുന്നു. കുറേ പേര്‍ക്ക് ഇത് സര്‍പ്രൈസുമായി. കഴിഞ്ഞ നാല് വര്‍ഷമായി ഒരു അഡോപ്ഷന്‍ ചെയ്യുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ അതേക്കുറിച്ച് അറിയുമായിരുന്നുള്ളൂ. നാലര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയ്യതിയാണ് ഞങ്ങള്‍ക്കൊരു മകളെ കിട്ടിയത്. അവള്‍ക്കിപ്പോൾ നാല് മാസമാണ് പ്രായം. ഇപ്പോള്‍ സുഖമായിരിക്കുന്നു. കുറച്ച് പേര്‍ക്ക് കണ്‍ഫ്യൂഷനുള്ളത് കൊണ്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.

അതിഥി ഞങ്ങളുടെ മകളാണ്. എല്ലാവരും അതിഥിയുടെ ഫോട്ടോസ് ചോദിക്കുന്നുണ്ട്. അഡോപ്ഷന്റെ കുറച്ച് നിയമവശങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതു കഴിഞ്ഞാല്‍ ഞാന്‍ എല്ലാവരെയും കാണിക്കാം. ആശംസ അറിയിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഞങ്ങളെ പ്രാര്‍ഥനയില്‍ ഓര്‍മിക്കണം.’ അരുൺ വീഡിയോയിലൂടെ പറഞ്ഞു.

സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അരുണിന്റെയും ദിവ്യയുടെയും വലിയ മനസിനെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ധ്രുവ് ആണ് ഇവരുടെ മൂത്ത മകൻ. ഭാര്യ ദിവ്യ റെയിൽവേ ഉദ്യോഗസ്ഥയാണ്.

STORY HIGHLIGHT: actor arun raghavan about adoption