Celebrities

നമ്മൾ എന്ത് കണ്ടിട്ടാ അഹങ്കരിക്കുന്നത്? ഇന്ദ്രൻസിൻറെ കണ്ടുപഠിക്കണം; റസൂൽ പൂക്കുട്ടിയുടെ വാക്കുകൾ വൈറൽ | Razool Pookutty

സാധാരണ മനുഷ്യനായി പെരുമാറുന്ന ഇന്ദ്രൻസ് എല്ലാവർക്കും എന്നും ഒരു മാതൃകയാണ്

സിനിമാതാരം ഇന്ദ്രൻസിന്റെ പെരുമാറ്റവും സഹജീവി സ്നേഹവും പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. ദേശീയ അവാർഡുൾപ്പടെ ലഭിച്ച താരമായിട്ടും വിനയത്തോടെ സാധാരണ മനുഷ്യനായി പെരുമാറുന്ന ഇന്ദ്രൻസ് എല്ലാവർക്കും എന്നും ഒരു മാതൃകയാണ്. ഇതുമായി ബന്ധപ്പെട്ടു സം​ഗീത സംവിധായകൻ റസൂൽ പൂക്കുട്ടിയുടെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

നേട്ടങ്ങൾ കെെകലായി കഴിയുമ്പോൾ മനുഷ്യർ എന്തിനാണ് അഹങ്കരിക്കുന്നതെന്നും ഇന്ദ്രൻസ് ചേട്ടനെ നോക്കുക എന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. അന്നും ഇന്നും ഞാൻ കാണുന്ന ചേട്ടൻ ഇങ്ങനെ തന്നെയാണ്. എത്രയോ ബഹുമതികൾ അദ്ദേ​ഹത്തെ തേടിയെത്തി. പക്ഷേ യാതൊരു മാറ്റവും അദ്ദേഹത്തിൽ പ്രകടമല്ല- അദ്ദേ​ഹം പറഞ്ഞു. ഷാജി പാപ്പൻ എന്ന യുട്യൂബ് ചാനലിനോടായിരുന്നു റസൂൽ പൂക്കുട്ടിയുടെ പ്രതികരണം.

പണ്ടും തയ്യൽക്കാർക്കൊപ്പമായിരുന്നു ഇന്ദ്രൻസ് ചേട്ടൻ‌ ഭക്ഷണം കഴിച്ചിരുന്നത്. കാരവാൻ ഉപയോ​ഗിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഭക്ഷണം മേടിച്ചു എവിടേലും പോയിരുന്നു കഴിക്കുക എന്നതാണ് അദ്ദേ​​ഹത്തിന്റെ ശൈലി. താര ജാഡകൾ ഇല്ല എന്നുള്ളത് എല്ലാവർക്കുമറിയാം. ഞാനും അങ്ങനെ ആകുവാനാണ് ആ​ഗ്രഹിക്കുന്നത്. അത്രമാത്രം വിനയത്തോടെ കുലീനതയോടെ സഹജീവി സ്നേഹത്തോടെ ആളുകളോട് പെരുമാറുവാൻ സാധിക്കണം. അഭിമുഖ്തതിൽ അഞ്ചു രൂപയ്ക്ക് ഉത്സവപറമ്പിൽ ചായ വിറ്റു നടന്ന തന്റെ ബാല്യത്തെ കുറിച്ചും റസൂൽ പൂക്കുട്ടി ഓർത്തെടുക്കുന്നു.

content highlight: Razool Pookutty