Kerala

2025 ലെ കെഎംഎ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് പുരസ്കാരങ്ങൾ നേടി യുഎസ് ടി

വിദ്യാഭ്യാസത്തിനുള്ള മികച്ച സി എസ് ആർ പദ്ധതി, സാമൂഹിക ഉൾപ്പെടുത്തലിനുള്ള മികച്ച സി എസ് ആർ പദ്ധതി, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ അവാർഡുകളാണ് ലഭിച്ചത്.

തിരുവനന്തപുരം: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2025-ലെ സുസ്ഥിരതാ അവാർഡുകളിൽ മൂന്ന് അഭിമാനകരമായ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. ബൃഹത് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വിദ്യാഭ്യാസ മേഖലയിലെ മികച്ച സി എസ് ആർ പ്രവർത്തനങ്ങൾ, സാമൂഹിക ഉൾപ്പെടുത്തലിനുള്ള മികച്ച സി എസ് ആർ പ്രവർത്തനങ്ങൾ, ഏറ്റവും സുസ്ഥിരമായ സംഘടന എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങളാണ് യു എസ് ടിയ്ക്കു ലഭിച്ചത്. കേരള മാനേജ്‌മന്റ് അസോസിയേഷൻ, മാതൃകാപരമായ മാനേജ്മെന്റ് പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 67 വർഷത്തെ പാരമ്പര്യമുള്ള ഒരു പ്രമുഖ സ്ഥാപനമാണ്.

വിദ്യാഭ്യാസ രംഗത്തെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) ഉദ്യമങ്ങൾ ശക്തമായി പിന്തുടരുന്ന യു എസ് ടി, വർഷാവർഷം നിരവധി സംരംഭങ്ങൾ ഈ മേഖലയിൽ നടപ്പിലാക്കി വരുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധനേടിയ ഒരു പരിപാടിയാണ് അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി. ഈ മുൻനിര പദ്ധതിയിലൂടെ യു എസ് ടി കേരളത്തിലുടനീളമുള്ള സർക്കാർ വിദ്യാലയങ്ങൾക്ക് സഹായങ്ങൾ നൽകി വരുന്നുണ്ട്. നാളിതുവരെ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതി കേരളത്തിലെ 34 വിദ്യാലയങ്ങളിലായി 13,500 കുട്ടികൾക്ക് ഉപകാരപ്രദമായിട്ടുണ്ട്. ഈ സ്കൂളുകളെ 200-ലധികം യു എസ് ടി സന്നദ്ധസേവകർ സഹായിക്കുന്നു.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പദ്ധതികൾ യു എസ് ടിയുടെ സി എസ് ആർ ടീം നടപ്പിലാക്കുന്നുണ്ട്. അതിലൊന്നാണ് ഉന്നതവിദ്യാഭ്യാസത്തിനായി യു എസ് ടി നൽകുന്ന സ്റ്റുഡന്റ് സ്കോളർഷിപ്പ് പദ്ധതി. ഈ പദ്ധതി പ്രകാരം നഴ്സിംഗ് പഠനം നടത്തുന്ന അഞ്ച് യുവതികൾക്ക് രാജ്യമെമ്പാടുമുള്ള നഴ്സിംഗ് കോളേജുകളിൽ പഠനസഹായം ലഭിക്കുന്നു. കൂടാതെ, യു എസ് ടിയുടെ വെൽഫെയർ ഫൗണ്ടേഷൻ, പ്രൈമറി തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള വിവിധ തലങ്ങളിലുള്ള 25 വിദ്യാർഥികൾക്ക് ജി എ മേനോൻ സ്കോളർഷിപ്പുകളും നൽകുന്നു. ജി എ മേനോൻ സ്കോളർഷിപ്പുകൾ പെൺകുട്ടികളുടെ ശാക്തീകരണത്തിനായി പ്രത്യേക ശ്രദ്ധ നൽകുന്നു.

യു എസ് ടി നേതൃത്വം കൊടുക്കുന്ന വിദ്യാഭ്യാസ സഹായ പദ്ധതിയായ ഇഗ്‌നൈറ്റ് പദ്ധതിയിലൂടെ 17 സ്കൂളുകളിലെ 1617 വിദ്യാർഥികളെ സഹായിക്കാനും സാധിച്ചിട്ടുണ്ട്. 2500 കുട്ടികളിലേക്ക് പദ്ധതി എത്തിക്കാനാണ് ഇഗ്‌നൈറ്റ് ലക്ഷ്യമിടുന്നത്. ഡിജിറ്റലൈസേഷൻ പ്രക്രിയയിലൂന്നി അടിസ്ഥാന പഠന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള സ്ഥാപനത്തിന്റെ പരിശ്രമത്താൽ തിരുവനന്തപുരത്തെ കഴക്കൂട്ടം സൈനിക സ്കൂളിൽ ഡിജിറ്റൽ പഠന കേന്ദ്രം തുടങ്ങാനുള്ള സഹായം നൽകാൻ സാധിച്ചു. ഈ പദ്ധതിയിലൂടെ 600 വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ 40 ഡെസ്ക്ടോപ്പ് കംപ്യൂട്ടറുകൾ, യു പി എസ് സിസ്റ്റംസ്, അവശ്യ ഫർണ്ണീച്ചറുകൾ എന്നിവ സംഭാവന ചെയ്തിട്ടുണ്ട്.

കുട്ടികളുടെ ക്ഷേമവും ആരോഗ്യവും പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന തരത്തിൽ ജി.എ. മേനോൻ സ്പോർട്സ് ഹബ്ബും യു എസ് ടി യാഥാർഥ്യമാക്കി. കമ്പനിയുടെ ശ്രമഫലത്താൽ ഒരു ഫുട്ബോൾ കോർട്ട്, 100 , 200 മീറ്റർ അത്ലറ്റിക്ക് ട്രാക്കുകൾ, വോളീബോൾ കോർട്ട് എന്നിവ ഈ പദ്ധതിയിലൂടെ വടക്കൻ പറവൂരിലെ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടപ്പാക്കി.
യു എസ് ടി യുടെ പരിശ്രമഫലത്താൽ 600-ലധികം പേരുടെ ജീവിത പരിവർത്തനത്തിന് ഉതകുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കാനായത് കെ എം എ അവാർഡുകളിൽ സാമൂഹിക ഉൾപ്പെടുത്തൽ വിഭാഗത്തിൽ രണ്ടാമത്തെ പുരസ്‌ക്കാരത്തിന് അർഹമാക്കി. ദേശീയ സി എസ് ആർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം യു എസ് ടി, യു എൻ എസ് ഡി ജി മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കമ്പനിയുടെ വിവിധ പദ്ധതികളിൽ ഒന്നായ ‘സ്നേഹിത’യിലൂടെ സ്ത്രീകളെ നൈപുണ്യ വികസനത്തിലൂടെയും, കായിക പരിശീലനത്തിലൂടെയും, മത്സരങ്ങളിലൂടെയും ശാക്തീകരിക്കുന്നു. കാലാവസ്ഥാ പ്രതിരോധത്തിലൂന്നിയ കാർഷിക-പാരിസ്ഥിതിക ഇടപെടലുകളിൽ മുൻകൈ എടുത്തുകൊണ്ട് സ്ഥാപനത്തിന് സുസ്ഥിരമായ ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. വീ ഏബിൾ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള പ്രവർത്തനങ്ങളും കമ്പനിക്ക് നേതൃത്വം നൽകാൻ കഴിഞ്ഞു.
ഇതു കൂടാതെ, സി എസ് ആർ പ്രവർത്തനങ്ങളിലൂടെ തിരുവനന്തപുരത്തിലെ സ്പെഷ്യൽ സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തനായതും, ആദിവാസി വിഭാഗങ്ങൾക്കിടയിൽ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ നൈപുണ്യം വളർത്തിയെടുക്കാനുള്ള പ്രവർത്തനങ്ങൾ ശാക്തീകരിക്കാനായതും യു എസ് ടി യുടെ സാമൂഹിക ഇടപെടലുകൾക്ക് ശക്തിയേകിയിട്ടുണ്ട്.

യു എസ് ടി യുടെ സി എസ് ആർ പദ്ധതിപ്രകാരം കേരളാ വനിതാ അന്ധ ക്രിക്കറ്റ് ടീമിനെ (സി എ ബി കെ) പിന്തുണയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. വിപുലമായ പരിശീലന ക്യാമ്പുകൾ, വിഭവ ലഭ്യത എന്നിവ ഉറപ്പാക്കി മൈതാനത്തിനകത്തും പുറത്തും ഇവരുടെ വിജയ പാതിയിലേക്കുള്ള മുന്നേറ്റത്തിന് ആത്മവിശ്വാസം വളർത്താനും സ്ഥാപനത്തിന് കഴിയുന്നു.
പ്രത്യേകമായി തയ്യാറാക്കിയ അതിജീവന- വൈദ്യ സഹായ ഉപകരണങ്ങൾ അംഗ പരിമിതർക്ക് ലഭ്യമാക്കാനുള്ള പദ്ധതിയിലൂടെ 160-തിലധികം വ്യക്തികൾക്ക് സഹായം എത്തിക്കാനും കമ്പനിക്ക് സാധിച്ചു. ടച്ച് എ ഹാർട്ട് സംരംഭത്തിലൂടെ അർഹതപ്പെട്ട നിരവധിപേർക്ക് വീൽ ചെയറുകൾ സംഭാവന ചെയ്ത് അവരുടെ ചലനാത്മകത വർധിപ്പിച്ച്, അവർക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ ഉപയോഗപെടുത്താൻ സഹായിച്ചു. കൂടാതെ, ഭിന്നശേഷിക്കാരായ 205 കുട്ടികൾക്ക് പഠനോപകരണ സഹായവും നൽകി. കമ്പനിയുടെ സി എസ് ആർ സന്നദ്ധപ്രവർത്തകരുടെ സഹായത്താൽ ആദിവാസി സമൂഹത്തിന് വിവരസാങ്കേതിക വിദ്യാ നൈപുണ്യ പിന്തുണയും ലഭിച്ചു.

സുസ്ഥിരതയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനുള്ള മികച്ച സജ്ജീകരണങ്ങൾ ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഏറ്റവും മികച്ച സുസ്ഥിര സ്ഥാപനം എന്ന പദവി യു എസ് ടി ക്ക് നേടാൻ സാധിച്ചത്. ഊർജ്ജ കാര്യക്ഷമത, മാലിന്യ സംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം എന്നിവയ്ക്കായി വിഭാവനം ചെയ്ത പദ്ധതികൾ കമ്പനിക്ക് നടപച്ച കഴിഞ്ഞു.

“യുഎസ് ടി വിജയകരമായി നടപ്പിലാക്കിയ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളും സുസ്ഥിരതാ ഉദ്യമങ്ങളും മൂന്ന് അഭിമാനകരങ്ങളായ കെഎംഎ അവാർഡുകൾ നേടിയത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിദ്യാഭ്യാസത്തിനുള്ള മികച്ച സി എസ് ആർ പദ്ധതികൾ, സാമൂഹിക ഉൾപ്പെടുത്തലിനുള്ള മികച്ച സി എസ് ആർ പദ്ധതികൾ, ഏറ്റവും സുസ്ഥിരമായ സ്ഥാപനം എന്നീ വിഭാഗങ്ങളിൽ 2025-ലെ അവാർഡുകൾ സ്ഥാപനത്തിന് ലഭിച്ചത് വലിയ ആദരവായി കാണുന്നു. യു എസ് ടി കൈക്കൊണ്ടിട്ടുള്ള സി എസ് ആർ, സുസ്ഥിര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് കമ്പനിയിലെ വെറുമൊരു ചെറിയ സംഘം അല്ല. പകരം, ആയിരങ്ങൾ ഉൾപ്പെടുന്ന ജീവനക്കാരുടെ വലിയൊരു കൂട്ടായ്മയുടെ സേവനങ്ങളുടെ ശ്രമഫലമാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നത്.

മികച്ച നിലവാരം പുലർത്തി ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്ന യു എസ് ടി ടീമിനെ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. കെ എം എ യിൽ നിന്നും ലഭിച്ച പുരസ്‌കാരങ്ങൾ ഏറെ പ്രചോദനകരമാണ്. ഇത് ഇത്തരം പ്രവർത്തനങ്ങൾ ഇനിയും ഏറ്റെടുത്ത് നടപ്പിലാക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസം നൽകും, അതിലൂടെ ഇനിയും ജീവിതപരിവർത്തനം സാധ്യമാക്കുന്ന പദ്ധതികൾക്ക് നേതൃത്വം കൊടുക്കാൻ ഞങ്ങൾക്ക് ഊർജ്ജം നൽകും,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും, ഡെവലപ്മെന്റ്റ്സ സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.