India

മഹാകുംഭമേളയിൽ റിലയൻസ് ജിയോ 5G പ്രകടനത്തിൽ മുന്നിൽ; തിരക്കേറിയ സമയങ്ങളിലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കി – Reliance Jio

ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കി

റെക്കോർഡ് ജനക്കൂട്ടത്തിന് സാക്ഷ്യം വഹിച്ച മഹാകുംഭമേളയിൽ, ജിയോയുടെ ശക്തമായ 5G നെറ്റ്‌വർക്ക് മികച്ച പ്രകടനം കാഴ്ചവച്ചു. ഊക്‌ല യുടെ റിപ്പോർട്ട് അനുസരിച്ച്, ജിയോ 201.87 Mbps എന്ന ഏറ്റവും ഉയർന്ന 5G മീഡിയൻ ഡൗൺലോഡ് വേഗത നൽകി, എയർടെല്ലിനെ (165.23 Mbps) പിന്നിലാക്കി.

ജനുവരി 26-ലെ തിരക്കേറിയ സമയത്ത് പോലും, ജിയോയുടെ 5G വേഗത 4G നെറ്റ്‌വർക്കുകളേക്കാൾ ഗണ്യമായി ഉയർന്നതായിരുന്നു. 83.9 ശതമാനം 5G ലഭ്യതയോടെ ജിയോ മുന്നിലെത്തി, എയർടെല്ലിന്റെ (42.4 ശതമാനം) ഇരട്ടിയോളം. 700 MHz ലോ-ബാൻഡ് സ്പെക്ട്രം ഉപയോഗിച്ചത്, ജനസാന്ദ്രതയുള്ള മേള മൈതാനത്ത് വിശാലമായ കവറേജ് സാധ്യമാക്കി.

4G പ്രകടനത്തിലും ജിയോ മുന്നിലെത്തി. 18.19 Mbps മീഡിയൻ ഡൗൺലോഡ് വേഗതയോടെ എയർടെല്ലിനെ (17.65 Mbps) മറികടന്നു. പേജ് ലോഡ് സമയത്തിൽ ജിയോയും എയർടെല്ലും 1.99 സെക്കൻഡിൽ സമാനമായ 5G പേജ് ലോഡ് സമയം രേഖപ്പെടുത്തി, അതേസമയം 4G നെറ്റ്‌വർക്കുകൾ കൂടുതൽ ലോഡ് സമയം എടുത്തു.

തിരക്കേറിയ സമയങ്ങളിലും ജിയോയുടെ നെറ്റ്‌വർക്ക് 20 ദശലക്ഷം വോയ്‌സ് കോളുകളും 400 ദശലക്ഷം ഡാറ്റാ സേവന അഭ്യർത്ഥനകളും കാര്യക്ഷമമായി കൈകാര്യം ചെയ്തു.ജിയോയുടെ ദ്രുതഗതിയിലുള്ള 5G റോൾഔട്ടും 700 MHz ലോ-ബാൻഡ് സ്പെക്ട്രം ഉപയോഗവും ദശലക്ഷക്കണക്കിന് ആളുകൾക്ക് മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കി.

STORY HIGHLIGHT:  Reliance Jio