മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്മാര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോവുന്ന വഴിയെയുമാണ് മരണപ്പെട്ടത്.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. മരിച്ചവരുടെ മൃതദേഹങ്ങള്‍ സേനാപതിയിലെ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
STORY HIGHLIGHT: manipur truck accident