കൊല്ലത്ത് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസിൽ നിന്ന് കഞ്ചാവുമായി വിദ്യാർത്ഥികളെ പിടികൂടി. ബിരുദ വിദ്യാർത്ഥികളാണ് പിടിയിലായത്. നഗരത്തിലെ കോളജിൽ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പോലീസ് പിടികൂടിയത്. നീരാവിൽ സ്വദേശികളായ ശബരിനാഥ്, ആരോമൽ, പെരുമൺ സ്വദേശി സിദ്ദി എന്നിവരാണ് പ്രതികൾ. ഇവരിൽ നിന്ന് 48 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബസ് തടഞ്ഞ് നടത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതികളിൽ ഒരാളെ മുമ്പും കഞ്ചാവുമായി പിടികൂടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
STORY HIGHLIGHT: three students arrested with ganja