Kerala

ആദിവാസി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം – kannur rajani mysterious case husband arrested

കണ്ണൂർ ഇരിക്കൂരിൽ ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവതി മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാബുവിന്റെ മർദനമേറ്റാണ് രജനിയുടെ മരണം.

ഞായറാഴ്ചയാണ് രജനി മരിക്കുന്നത്. രജനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബാബു അയൽവാസികളെ അറിയിക്കുകയായിരുന്നു. ജനിയുടെ മുഖത്ത് പരിക്കേറ്റ പാടുകളുണ്ടായിരുന്നു. അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. ഞായറാഴ്ച രാത്രിയിൽ രജനിയും ബാബുവും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും തുടർന്നുളള മർദനമാണ് മരണകാരണമെന്നും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

STORY HIGHLIGHT: kannur rajani mysterious case husband arrested