രേണു സുധിയും ദാസേട്ടൻ കോഴിക്കോടും ഒന്നിച്ചുള്ള റീൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഇൻസ്റ്റഗ്രാം റീലിന് ലക്ഷക്കണക്കിനാണ് വ്യൂസ് ആണ് ലഭിച്ചത്. ചാന്തുപൊട്ട് എന്ന സിനിമയിലെ ‘ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്…’ എന്ന ഗാനമാണ് ഇവർ റീക്രിയേറ്റ് ചെയ്തത്.
പ്രശംസകൾക്കൊപ്പം രേണുവിന് നേരെ കടുത്ത സൈബറാക്രമണങ്ങളും ഉയർന്നിരുന്നു. എന്നാൽ റീൽ കണ്ട് തങ്ങൾക്ക് സിനിമയിലേക്കു വരെ ക്ഷണം ലഭിച്ചെന്നു പറയുകയാണ് ഇരുവരും. ഒരു ഓൺലൈൻ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് ഇവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
”റീൽ കണ്ട് തമിഴ് സിനിമയിലേക്കു വരെ ഞങ്ങളെ വിളിച്ചിട്ടുണ്ട്. സംവിധായകൻ മലയാളിയാണ്, കോഴിക്കോടുകാരനാണ്. അദ്ദേഹത്തിന്റെ അടുത്ത തമിഴ് സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ ചെയ്യാനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. കഥ ഞങ്ങൾ കേട്ടു. അടുത്തയാഴ്ച അദ്ദേഹത്തെ നേരിട്ട് കണ്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കും”, ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.
content highlight: Renu Sudhi movie