കൊച്ചി: സർക്കാർ വെബ്സൈറ്റുകൾ തുറക്കാൻ ശ്രമിച്ചാൽ എത്തുന്നത് ബെറ്റിംഗ് ആപ്പുകളുടെ ഇൻ്റർഫേസുകളിലേക്കെന്ന് പരാതി. മൊബൈൽ ഫോണിൽ സർക്കാർ വെബ്സൈറ്റ് സെർച്ച് ചെയ്താൽ പോകുന്നത് ബെറ്റിംഗ് ആപ്പുകളിലേക്കാണ്. ഗൂഗിൾ ഡോക്സ് ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റുകൾ സെർച്ച് ചെയ്യുമ്പോഴാണ് ബെറ്റിംഗ് ആപ്പിലേയ്ക്ക് പോകുന്നത്.
സർക്കാർ വെബ്സൈറ്റുകൾ ഹാക്ക് ചെയ്ത് ബെറ്റിംഗ് ആപ്പ് സൈറ്റുകൾക്ക് ആക്സസ് നൽകിയെന്നാണ് സൂചന. വിജിലൻസ്, റവന്യൂ വകുപ്പുകളുടെ വെബ്സൈറ്റുകളിലാണ് ബെറ്റിംഗ് ആപ്പുകൾ. എസ്ഇആർടി വെബ്സൈറ്റ് തുറന്നാലും ബെറ്റിംഗ് ആപ്പപകളിലേക്കാണ് പോകുന്നത്. വാതുവയ്പ് ആപ്പുകൾക്ക് നിരോധനമടക്കമുള്ളപ്പോൾ ഇത്തരത്തിൽ സർക്കാറിൻ്റെ ജാഗ്രതക്കുറവാണ് വ്യക്തമാകുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. മേഘാലയ സർക്കാരിൻ്റെ ട്രഷറി സൈറ്റിലും സമാനമായ അവസ്ഥയുണ്ട്.