India

മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കും; വിവാദ പ്രസ്താവനയുമായി സുവേന്ദു അധികാരി | Suvendhu Adhikari

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍, മുസ്ലിം എംഎല്‍എമാരെ നിയമസഭയില്‍ നിന്നും ശാരീരികമായിത്തന്നെ പുറത്താക്കുമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.

മുസ്ലീം ലീഗിന്റെ രണ്ടാം പതിപ്പ് പോലെ പെരുമാറുന്ന ഒരു വര്‍ഗീയ ഭരണകൂടമാണ് മമത സര്‍ക്കാര്‍. ഇത്തവണ ബംഗാളിലെ ജനങ്ങള്‍ അവരെ വേരോടെ പിഴുതെറിയുമെന്നും സുവേന്ദു അധികാരി പറഞ്ഞു. ബിജെപി നേതാവായ സുവേന്ദു അധികാരിയുടെ പ്രസ്താവന വലിയ വിവാദമായിട്ടുണ്ട്.

സുവേന്ദു അധികാരി നടത്തിയത് വിദ്വേഷ പ്രസംഗമാണെന്നും, ഭരണഘടനാ പദവി വഹിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് അഭിപ്രായപ്പെട്ടു. സുവേന്ദുവിന്റെ മാനസിക സ്ഥിരതയെയും അദ്ദേഹം ചോദ്യം ചെയ്തു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണിത്. ഒരു പ്രത്യേക മതത്തില്‍ നിന്നുള്ള എംഎല്‍എമാരെ ശാരീരികമായി പുറത്താക്കുമെന്ന് അദ്ദേഹത്തിന് പറയാനാവില്ല. മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയില്ലെന്നും കുനാല്‍ ഘോഷ് പറഞ്ഞു.