ന്യൂഡൽഹി: രക്തദാനത്തിൽ സ്വീകർത്താവിന്റെ കുടുംബം ദാതാക്കൾക്ക് പണവും പാരിതോഷികങ്ങളും നൽകുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചു. മന്ത്രാലയത്തിനു കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് ഡിവിഷനും നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലു തയാറാക്കിയ പുതിയ മാർഗരേഖയിലാണ് നിർദേശം.
സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കണമെന്നും മാർഗരേഖയിലുണ്ട്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പണം വാങ്ങിയുള്ള രക്തദാനം 1998 ജനുവരി 1 മുതൽ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. സൗജന്യ ആരോഗ്യ പരിശോധന, ലഘുഭക്ഷണം, ജോലിയിൽ നിന്ന് അവധി, സർട്ടിഫിക്കറ്റ്, മെഡൽ, ബാഡ്ജ് തുടങ്ങിയവ നൽകി പ്രോത്സാഹിപ്പിക്കാം.