Kerala

ഇപ്രാവശ്യത്തെ പൊങ്കാല മുഖ്യമന്ത്രിയുടെ ആരോഗ്യത്തിനായി; മുൻ എംഎൽഎ ശോഭന ജോര്‍ജ് | Sobhana George Ex MLA

തിരുവനന്തപുരം: തന്റെ ഇത്തവണത്തെ പൊങ്കാല മുഖ്യമന്ത്രി പിണറായി വിജയന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടിയാണെന്ന് ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്.

ആരോഗ്യം മാത്രമാണ് മുഖ്യമന്ത്രി ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടത്. ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ടെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു. പൊങ്കാലയടുപ്പ് വെച്ച സമയത്താണ് ഇത്തരമൊരു കാര്യം തോന്നിയത്. ആറ്റുകാല്‍ അമ്മ തോന്നിപ്പിച്ചതാണെന്നും ശോഭന ജോര്‍ജ് പറഞ്ഞു.

‘എല്ലാ വര്‍ഷവും ഇവിടെ തന്നെയാണ് പൊങ്കാലയിടാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് വേണ്ടികൂടിയാണ് ഇത്തവണത്തെ പൊങ്കാല. അദ്ദേഹത്തിന് ഈശ്വരാനുഗ്രഹത്താല്‍ കിട്ടേണ്ടതൊന്നുമാത്രമാണ്. അത് ആരോഗ്യമാണ്. ബാക്കിയുള്ള ബുദ്ധിയും സാമര്‍ത്ഥ്യവുമെല്ലാം അദ്ദേഹത്തിനുണ്ട്. നമുക്ക് പ്രാര്‍ത്ഥനമാത്രമാണ് നല്‍കാനുള്ളത്. ആയൂരാരോഗ്യസൗഖ്യമുണ്ടാകട്ടെ’, ശോഭനാ ജോര്‍ജ് പറഞ്ഞു.