സോഷ്യൽ മീഡിയ ഇന്ന് വലിയ തോതിൽ തന്നെ ആളുകളെ സ്വാധീനിക്കുന്നുണ്ട് സിനിമ ഒരു വ്യക്തിയെ സ്വാധീനിക്കുന്നത് പോലെ തന്നെയാണ് യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയകൾ ഇന്ന് ആളുകളെ സഹായിക്കുന്നത് ഇന്ന് യൂട്യൂബിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് ഹോം വ്ലോഗ്. കുടുംബ മുഴുവൻ ഒരു ബ്ലോഗിൽ എത്തുകയും അതുവഴി ആളുകളെ രസിപ്പിക്കുകയും ചെയ്യുന്നത് നമ്മൾ കാണാറുണ്ട് എന്നാൽ ഇത് ഗുണം പോലെ തന്നെ ദോഷവും ചെയ്യുന്നുണ്ട് പല സ്ത്രീകളും അടുക്കളപ്പണി ചെയ്യുകയും അതേപോലെ ജോലികൾ ചെയ്യുകയും ചെയ്യുന്നത് കണ്ട് ഇന്നത്തെ തലമുറ അങ്ങേയറ്റം ഇൻഫ്ലുവൻസഡ് ആവാറുണ്ട്.
സെൽഫ് റെസ്പെക്ട് എന്നത് സ്ത്രീകൾക്ക് ഉണ്ടാവരുത് എന്ന തരത്തിലാണ് ചിലർ ബ്ലോഗുകൾ പങ്കുവയ്ക്കുന്നത് അതായത് ഒരു സ്ത്രീയാണ് എങ്കിൽ അവർ വീട്ടുജോലികൾ ചെയ്യണം അതുമാത്രമാണ് ഒരു സ്ത്രീയുടെ ജോലി എന്നാണ് വരുംതലമുറയ്ക്ക് ഇവർ പകർന്നു നൽകുന്ന ഒരു സന്ദേശം ഇത് കാണുന്ന പല സ്ത്രീകളും ഇതുതന്നെയാണ് ജീവിതം എന്ന് വിശ്വസിക്കുന്നു സ്വന്തമായി ജോലിക്ക് പോവുകയും അതിലൂടെ വരുമാനം ഉണ്ടാക്കുകയും ചെയ്യേണ്ട ആവശ്യമില്ല എന്നും അതിനു പകരം വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയെന്നുമാണ് ഇത്തരം ആളുകൾ പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കുന്ന സന്ദേശം
എന്നാൽ ഒരു 90 സെക്കൻഡ് വീഡിയോയിൽ കാണിക്കുന്നത് അല്ല ജീവിതം എന്ന് ഇത് കാണുന്നവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല അവർക്ക് ഈ ജോലികൾ ചെയ്തു കൊടുക്കാൻ ചിലപ്പോൾ സഹായികൾ ഉണ്ടായേക്കാം, ക്യാമറയ്ക്ക് പുറകിൽ 100 പേര് അവരെ സഹായിക്കാൻ ഉണ്ടാകും എന്നാൽ നമ്മൾ കാണുന്നത് ക്യാമറയ്ക്ക് മുൻപിൽ അവർ നിൽക്കുന്നത് മാത്രമാണ്. അതിനുമപ്പുറം അതിന് പിന്നിൽ എന്തൊക്കെ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് വീഡിയോ കാണുന്നവർ ചിന്തിക്കുന്നില്ല ഇതാണ് യഥാർത്ഥ സ്ത്രീ അഥവാ ഭാര്യ എന്നാണ് മറ്റുള്ളവർക്ക് ഒരു സന്ദേശമായി ഇത്തരം ആളുകൾ നൽകുന്നത്. ഇത് മോശമായിയാണ് ഓരോരുത്തരെയും ബാധിക്കുന്നത്.
സ്വന്തം വീട്ടിലെ സ്വകാര്യത മറ്റുള്ളവരിലേക്ക് കാണിച്ചു കൊടുക്കുന്നതിലൂടെ സ്വന്തം പ്രൈവസി നഷ്ടപ്പെടുകയാണ് എന്നത് ഒരു വശം .
ഹോം ടൂർ എന്ന പേരിൽ വീടിന്റെ മുക്കും മൂലയും എന്തിന് സിസിടിവി ഇരിക്കുന്ന ഡയറക്ഷൻ വരെ കാണിച്ചുകൊടുക്കുന്ന ആളുകളുണ്ട് അങ്ങനെ കാണിച്ചു കൊടുക്കുമ്പോൾ നിങ്ങളുടെ വീട്ടിലേക്ക് ഒരു കള്ളനെ നിങ്ങൾ തന്നെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.
ആ വീട്ടിലേക്ക് എത്തുന്ന ഒരു കള്ളന് പ്രത്യേകിച്ച് ഒന്നും തന്നെ അവിടെ മനസ്സിലാക്കേണ്ടതില്ല കാരണം എല്ലാം വീഡിയോയിലൂടെ അയാൾ മനസ്സിലാക്കിയിട്ടുണ്ട്..
പണത്തിനു വേണ്ടി മാത്രം വീഡിയോ ചെയ്യുന്നവരാണ് വ്ലോഗ്ർസ്, അവർക്ക് ലക്ഷങ്ങളാണ് വരുമാനമായി ലഭിക്കുന്നത് അതുകണ്ട് അതാണ് ജീവിതം എന്ന് വിശ്വസിക്കാൻ നിൽക്കരുത് ക്യാമറയ്ക്ക് പുറകിൽ അവർക്ക് സഹായികൾ ഉണ്ടാവാം ക്യാമറ ഓൺ ആക്കി വെച്ചാൽ എല്ലാവരും സന്തോഷിക്കുന്നവരും അതേപോലെതന്നെ നല്ല മനുഷ്യരും ആണ് ക്യാമറ ഓഫ് ആക്കിയാൽ മാത്രമേ നമുക്ക് എല്ലാവരുടെയും യഥാർത്ഥ മുഖം മനസ്സിലാക്കാൻ സാധിക്കും 90 സെക്കൻഡിൽ കാണുന്നതല്ല ജീവിതം