മീനമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് പതിനെട്ടാം പടിക്ക്താഴെ ആഴിയില്‍ അഗ്‌നിപകരും. പതിനെട്ടാം പടി കയറി എത്തുന്ന ഭക്തര്‍ക്ക് ഫ്‌ലൈ ഓവര്‍ കയറാതെ നേരിട്ട് കൊടിമര ചുവട്ടില്‍ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ട്രയലും നാളെ ആരംഭിക്കും. മീനമാസം 1 ന് രാവിലെ 5 മണിക്ക് നട തുറക്കും. മീനമാസ പൂജകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് 19ന് രാത്രി 10 മണിയ്ക്ക് നടഅടയ്ക്കും.
ശബരിമല ദര്‍ശനത്തിന് എത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തര്‍ക്ക് കൂടുതല്‍ സുഖകരവും സൗകര്യപ്രദവുമായ ദര്‍ശന സംവിധാനം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടി കയറിയെത്തുന്ന അയ്യപ്പഭക്തരെ കൊടിമരച്ചോട്ടില്‍ നിന്ന് ഫ്‌ലൈ ഓവര്‍ ഒഴിവാക്കി നേരിട്ട് ശ്രീകോവിലിന് മുന്നിലേക്ക് എത്തിക്കുന്ന സംവിധാനം തയ്യാറായി. മീനമാസ പൂജയ്ക്ക് നട തുറക്കുന്നത് മുതല്‍ ട്രയല്‍ ആരംഭിക്കും. ഫ്‌ലൈ ഓവര്‍ വഴിയുള്ള ദര്‍ശന സംവിധാനത്തില്‍ 2 മുതല്‍ 5 സെക്കന്‍ഡ് വരെയാണ് ഭക്തന് ദര്‍ശനം ലഭിച്ചിരുന്നെങ്കില്‍
പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 20 മുതല്‍ 30 സെക്കന്‍ഡ് അയ്യപ്പനെ ദര്‍ശിക്കാനുള്ള സൗകര്യം കൈവരും. പുതിയ സംവിധാനം ഒരുക്കുന്നതിനായി പുതിയ പ്ലാറ്റ്‌ഫോമുകളും ഭക്തരെ രണ്ടു വരിയില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡും ഒരുക്കിയിട്ടുണ്ട്. കൊടിമരച്ചോട്ടില്‍ നിന്നും രണ്ട് വരികളിലായിട്ടാണ് അയ്യപ്പഭക്തരെ ശ്രീ കോവിലിന് മുന്നിലേക്ക് പ്രവേശിപ്പിക്കുക. ദര്‍ശനം പൂര്‍ത്തിയാക്കി നിലവിലുള്ള രീതിയിലൂടെ തന്നെ ഭക്തര്‍ മാളിക പുറത്തേക്ക് പോകും.
CONTENT HIGH LIGHTS; Sabarimala temple to open tomorrow for Meenama pujas: Travancore Devaswom Board embarks on historic mission to ensure comfortable darshan for devotees