തന്റെ നാലുമാസം പ്രായമായ കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രം ആദ്യമായി സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാമിലാണ് ആണ്‍കുഞ്ഞിനൊപ്പമുള്ള ചിത്രം രോഹിത് പങ്കുവെച്ചത്. മുംബൈയിലെ വീട്ടില്‍നിന്നെടുത്ത ചിത്രത്തില്‍ മകള്‍ സമൈറയെയും കാണാം.
കഴിഞ്ഞവര്‍ഷം നവംബര്‍ 15-നാണ് രോഹിത്തിനും ഭാര്യ റിതിക സജ്‌ദെയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. അഹാന്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. രോഹിത്തിനും റിതികയ്ക്കും ജനിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്. ഇരുവരുടെയും ആദ്യത്തെ കുട്ടി സമൈറയാണ്. അഹാന്റെ ജനനവുമായി ബന്ധപ്പെട്ട് രോഹിത്തിന് ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ – ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരം നഷ്ടപ്പെട്ടിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യന്‍ നായകന്‍ മാര്‍ച്ച് പത്തിനാണ് മുംബൈയില്‍ തിരിച്ചെത്തിയത്. ഫൈനലില്‍ രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യ കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നത്.
STORY HIGHLIGHT : rohit sharmas first picture with baby boy