രുചികരവും അതൊടൊപ്പം ആരോഗ്യകരവുമായ ചമ്മന്തി തെെര് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയും ഇഡലിയുടെ കൂടെയുമൊക്കെ കഴിക്കാൻ പറ്റിയ ചമ്മന്തിയാണ്.
ചേരുവകൾ
- തേങ്ങ – 1 കപ്പ്
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – 1 സ്പൂൺ
- കറിവേപ്പില – 2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- ചെറിയ ഉള്ളി – 5 എണ്ണം
- തൈര് – 1 കപ്പ്
തയ്യാറാകുന്ന വിധം
മിക്സിയുടെ ജാറിലേക്ക് തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ്, ചെറിയ ഉള്ളി എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ഇതെല്ലാം നന്നായി അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഇട്ടതിനുശേഷം അതിലേക്ക് തൈര് കൂടി ഒഴിച്ച് ഒന്നിളക്കി എടുത്താൽ ചമ്മന്തി തെെര് തയ്യാർ.
STORY HIGHLIGHT: Curd Chutney