ടോപ്പ് വൺ മീഡിയയും സിറ്റി ലൈറ്റ് ടിവിയും ചേർന്ന് സംഘടിപ്പിച്ച പ്രഥമ മാമുക്കോയ മെമ്മോറിയൽ നാഷണൽ ഡോക്യുമെൻ്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മ്യൂസിക് വീഡിയോ വിഭാഗത്തിൽ മികച്ച ആൽബത്തിനുള്ള അംഗീകാരം സ്വന്തമാക്കി ‘ഉരുൾ പൊരുൾ – പൊരുളറിയാത്ത നഷ്ടങ്ങുടെ വേദന’ എന്ന ഗാനചിത്രത്തിന്. പുരസ്ക്കാരങ്ങൾ ഏപ്രിൽ 10 ന് വൈകീട്ട് 4 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടക്കുന്ന അവാർഡ് നിശയിൽ സമ്മാനിക്കും.
മികച്ച ഗാനരചയിതാവിന് പ്രദീപ് പുതിയെടുത്തിനും ബാലനടിക്കുള്ള ജൂറിയുടെ പ്രത്യേക പരാമർശത്തിന് കീർത്തന ബിനീഷിനും ‘ഉരുൾ- പൊരുൾ’ അംഗീകാരങ്ങൾ നേടി. വയനാട് ചൂരൽമല ദുരന്തബാധിതർക്ക് സമർപ്പണമായി ഒരുക്കിയ ഈ ഗാനചിത്രം ആദ്യ പ്രദർശനത്തിൽ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ ഭാര്യാ സഹോദരൻ നൗഷാദ് ചേളന്നൂർ സംഗീതം നിർവ്വഹിച്ച് പ്രവാസിയായ പ്രദീപ് പുതിയെടുത്തിൻ്റെ രചനയിൽ രതീഷ് മേപ്പയ്യൂർ ആലപിച്ച ഗാനത്തിന് ദൃശ്യാവിഷ്ക്കാരം ഒരുക്കിയിരിക്കുന്നത് യുവ സംവിധായകൻ പ്രവി നായരാണ്. ബാനർ – ശിവം, പ്രൊഡക്ഷൻസ്ക്യാമറ: ഭദ്രേഷ് ശ്രേയസ് എഡിറ്റിംഗ് & കളറിംഗ്: ഹരി ജി നായർ. പ്രേക്ഷകഹൃദയത്തിൽ നോവ് പടർത്തുന്ന അനുഭവമായി മാറിയ ഈ ചിത്രത്തിനു പിന്നിൽ കോഴിക്കോട്ടെ ഒരു പറ്റം കലാകാരന്മാരടെ കൂട്ടായ്മയാണ്.
STORY HIGHLIGHT: urul porul movie mamukkoya awards