Celebrities

തൊടരുത് ! ഹോളി ആഘോഷത്തിനിടെ ആരാധകരോട് ദേഷ്യപ്പെട്ട് ഷെര്‍ലിന്‍ ചോപ്ര – sherlyn chopra gets angry as fans

ആരാധകര്‍ രംഗോലി പൗഡറുമായി വളഞ്ഞതോടെയാണ് ഷെര്‍ലിന്‍ ക്ഷുഭിതയായത്

ഗ്ലാമറസ് ഔട്ട്ഫിറ്റുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ഇപ്പോഴിതാ മുംബൈയില്‍ ഹോളി ആഘോഷത്തിനിടെ ആരാധകരോട് ക്ഷുഭിതയായിരിക്കുകയാണ് താരം. ആരാധകര്‍ രംഗോലി പൗഡറുമായി വളഞ്ഞതോടെയാണ് ഷെര്‍ലിന്‍ ക്ഷുഭിതയായത്.

പുരുഷന്മാരായ ആധാരകര്‍ രംഗോലി പൗഡറുമായി നടിയെ സമീപിക്കുകയും തുടര്‍ന്ന് അവരോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്നതോടെയാണ് താരം പ്രതികരിച്ചത്. ‘ഒരു സെക്കന്റ്, എന്നെ തൊടരുത്. എന്നെ തൊടരുത് എന്നാണ് പറഞ്ഞത്.’ താരം ആരാധകരോട് പറഞ്ഞു. പക്ഷേ ഇത് വകവയ്ക്കാതെ ആരാധകർ താരത്തിനൊപ്പം സെൽഫി എടുക്കാൻ കൂടുന്നതും വീഡിയോയിൽ കാണാം.

ഷെര്‍ലിന്‍ ചോപ്രയുടെ മുഖത്ത് ഫില്ലറുകള്‍ കുറച്ചുനാള്‍ക്ക് മുന്‍പ് ഏറെ ചര്‍ച്ചയായിരുന്നു. കോയി മില്‍ ഗയ എന്ന സിനിമയിലെ അന്യഗ്രഹജീവിയായ ജാദുവിനോട് സാദൃശ്യപ്പെടുത്തി ഇവർക്ക് നേരെ നിരവധി വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും നേരിടേണ്ടി വന്നിരുന്നു. ഇതിനെതിരെയും താരം പ്രതികരണം നടത്തിയിരുന്നു.

STORY HIGHLIGHT: sherlyn chopra gets angry as fans