പഴുത്ത വരിച്ചക്ക ഇടത്തരംവലിപ്പം – ഒന്ന്
ശര്‍ക്കര -ഒന്നേകാല്‍ കിലോ
നെയ്യ് -മുക്കാല്‍ കപ്പ്
ചുക്ക് പൊടിച്ചത് -രണ്ട് ടേബിള്‍ സ്പൂണ്‍
ഏലക്ക -രുചിക്ക് അനുസരിച്ച് .
ചക്കച്ചുള അല്പ്പം വെള്ളം ഒഴിച്ച് കുക്കറിൽ രണ്ട് വിസിൽ അടിപ്പിക്കുക .
ശര്‍ക്കര ഉരുക്കി അരിച്ചെടുക്കുക.
ചക്ക ഉരുളിയിലാക്കി അല്പം നെയ്യും ചേർത്ത് ഇടത്തരം തീയില്‍ ഇളക്കുക.
അടിയില്‍ പിടിയ്ക്കാതെ ഇളക്കിക്കൊണ്ടിരിയ്ക്കണം.അരിച്ചെടുത്ത ശര്‍ക്കര അതില്‍ ഒഴിച്ച് ഇളക്കണം.
ഇടയ്ക്കിടയ്ക്ക് നെയ്യ് കുറേശ്ശെ ഒഴിച്ചുകൊണ്ടിരിയ്ക്കണം.കൂട്ട് വരണ്ടു തുടങ്ങുമ്പോള്‍ ചുക്കും ഏലക്ക പൊടിച്ചതും ചേര്‍ത്ത് ഇളക്കണം.ആവശ്യത്തിന് വരണ്ടു കഴിയുമ്പോള്‍ ഉണക്കിയ പാത്രത്തിലാക്കി വെയ്ക്കുക.
ചുക്കും ഏലക്കായും സ്വാദ് ഇഷ്ടം ഇല്ലാത്തവർക്ക് അത് ഒഴുവാക്കാം .