ഷെയ്ൻ നിഗം നായകനായെത്തുന്ന, വീര സംവിധാനം ചെയ്യുന്ന ‘ഹാല്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ…’ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ആദിത്യ ആർ.കെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നന്ദഗോപൻ വി ഈണം നൽകിയിരിക്കുന്നത്. ഷെയിനിന്റെ കിടിലൻ ഡാൻസ് നമ്പറുകളും ഗാന രംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 24ന് ചിത്രം തിയേറ്ററിൽ എത്തും.
നവാഗതനായ വീര സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് ജെ വി ജെ പ്രൊഡക്ഷൻസാണ്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ഇപ്പോഴിതാ സിനിമയിലെ ആദ്യ ഗാനവും ഏവരുടേയും ഹൃദയം കവർന്നിരിക്കുകായണ്. ഹാലിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിഷാദ് കോയയാണ്.
സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാർ, കെ മധുപാല്‍, സംഗീത മാധവൻ നായർ, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കർ, റിയാസ് നർമകാല, സുരേഷ് കൃഷ്ണ, രവീന്ദ്രൻ, സോഹൻ സീനുലാൽ, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്. പ്രമുഖ ബോളിവുഡ് ഗായകന് ആത്തിഫ് അസ്ലം ആദ്യമായി ഒരു മലയാള ചിത്രത്തിനായി പാടുന്നു എന്ന പ്രത്യേകത കൂടി ഹാലിനുണ്ട്. തിങ്ക് മ്യസിക്കാണ് മ്യൂസിക് പാർട്നർ.
STORY HIGHLIGHT: haal movie song release