ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കും കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം പ്രാതലായി കഴിക്കാവുന്ന മികച്ച വിഭവം. ബ്രേക്ക്ഫാസ്റ്റായി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ആൻഡ് സിംപിൾ ഓട്‌സ് ഓംലെറ്റ് തയ്യാറാക്കാം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു മിക്‌സി ജാറിലേക്ക് ഓട്‌സിട്ട് പൊടിച്ചെടുക്കുക. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റി വെള്ളം ഒഴിച്ച് 10 മിനിറ്റ് നേരം കുതിരാൻ വയ്ക്കുക. മറ്റൊരു ബൗളിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. മുളക് പൊടിയും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് നേരത്തെ കുതിർക്കാൻ വച്ച ഓട്‌സിലേക്ക് ചേർക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള, തക്കാളി, കാരറ്റ്, ക്യാപ്‌സിക്കം, പച്ചമുളക്, കറിവേപ്പില, മല്ലിയില, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, മഞ്ഞൾ പൊടി, ജീരകം, കുരുമുളക് എന്നിവ ചേർത്ത് നല്ലപോലെ മിക്‌സ് ചെയ്യുക. പാൽ കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് സാധാരണ ഓംലെറ്റ് ഉണ്ടാക്കുന്നത് പോലെ തയ്യാറാക്കിയെടുക്കാം.
STORY HIGHLIGHT: oats omelet