India

സൈനിക ഡ‍്രോണുകളിൽ ഇനി ചൈനീസ് ഘടകങ്ങൾ വേണ്ട; നിർണായക തീരുമാനവുമായി പ്രതിരോധ മന്ത്രാലയം | Army Drone

ന്യൂഡൽഹി: സൈനിക ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന ഡ്രോണുകളിലെ ചൈനീസ് ഘടകങ്ങൾ നിയന്ത്രിക്കാൻ പ്രതിരോധ മന്ത്രാലയം. ആർമി ഡിസൈൻ ബ്യൂറോ തയ്യാറാക്കിയ മാർ​ഗരേഖ അം​ഗീകാരത്തിനായി സമർപ്പിച്ചു.

തദ്ദേശീയ ഉൽപന്നങ്ങളെയും ഡ്രോണുകളെയും പ്രോത്സാഹിപ്പിക്കുക, ചൈനീസ് സാങ്കേതിക വിദ്യയുടെ ഉപയോ​ഗം പരമാവധി ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് നീക്കം.  ചൈനീസ് ഘടകങ്ങൾ ഉപയോ​ഗിച്ചിട്ടില്ലെന്ന സത്യവാങ്മൂലം കമ്പനികളിൽ നിന്ന് വാങ്ങണമെന്നതുൾപ്പെടെ നിർദേശമുണ്ട്. അതിർത്തികളിൽ കരസേന ഉപയോ​ഗിക്കുന്ന ഡ്രോണുകൾ ചൈനീസ് സാങ്കേതികവിദ്യയും ഘടകങ്ങളും കൊണ്ടാണു പ്രവർത്തിക്കുന്നതെന്ന വിമർശനം രൂക്ഷമായിരുന്നു.

ചൈനീസ് ഘടകങ്ങൾ ഉപയോ​ഗിച്ചതിന്റെ പേരിൽ 400 ഡ്രോണുകൾക്കുള്ള കരാർ സൈന്യം ഏതാനും മാസം മുൻപു റദ്ദാക്കുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാ​ഗവും മുന്നറിയിപ്പു നൽകി.