Kerala

റോഡിലൂടെ ഇന്നോവ കാർ ഓടിക്കുന്ന കുട്ടി; റീൽ സോഷ്യല്‍ മീഡിയ വൈറൽ; പിതാവിനെതിരെ കേസ് | MVD case

കോഴിക്കോട്: കോഴിക്കോട് ചെക്യാട് പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിച്ചതിന് പിതാവിനെതിരെ കേസെടുത്തു. ചെക്യാട് സ്വദേശി നൗഷാദിനെതിരെയാണ് വളയം പൊലീസ് കേസെടുത്തത്.

വീടിന് മുന്നിലെ റോഡിലൂടെ കുട്ടി ഇന്നോവ കാർ ഓടിക്കുന്ന ദൃശ്യമടങ്ങിയ റീൽസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ ദൃശ്യം സഹിതം കേരള പൊലീസിന്റെ പോർട്ടലിൽ പരാതിയായി വന്നതോടെയാണ് നടപടി.