Kerala

എസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്: കെ സുരേന്ദ്രൻ

എസ്എഫ്ഐ കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നാട്ടിൽ ലഹരി പടർത്തുന്നത് SFI. എവിടെ മാരക ലഹരി പിടികൂടിയാലും അതിൽ എസ്എഫ്ഐ ക്കാരും എസ്ഡിപിഐക്കാരും ഉണ്ട്.

ഇവർ കേരളത്തെ നശിപ്പിക്കുമെന്നും സുരേന്ദ്രൻ ആരോപിച്ചു. സിപിഐഎം എസ്എഫ്ഐയെ പിരിച്ചു വിടണം.ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ്. സർക്കാർ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.

Latest News