സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി വരാനിരിക്കുന്ന ചിത്രമാണ് റേസ് 4. ഇപ്പേഴിതാ ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹര്ഷവര്ദ്ധൻ റാണെ ചിത്രത്തില്‍ വില്ലൻ കഥാപാത്രമായി എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. സെയ്ഫ് അലി ഖാനാണ് മറ്റൊരു കഥാപാത്രമായി ഉണ്ടാകുകയെന്നും മറ്റൊരു റിപ്പോര്‍ട്ടുണ്ട്. അബ്ബാസ് മുസ്താനാണ് ചിത്രത്തിൻ്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
സാഗര്‍ ആംമ്പ്രയുടെയും പുഷ്കര്‍ ഓജയുടെയും സംവിധാനത്തില്‍ പുറത്തിറങ്ങിയ യോദ്ധയാണ് സിദ്ധാര്‍ഥ് മല്‍ഹോത്രയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഇതിനിടയിൽ പോലീസ് ഓഫീസറായിട്ടുള്ള ഒരു കഥാപാത്രമുള്ള സിനിമ സിദ്ധാര്‍ഥ് മല്‍ഹോത്ര വേണ്ടെന്നുവെച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ എത്തിയിരുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയായിരുന്നു ആ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.
STORY HIGHLIGHT: race 4 film updates out