Celebrities

നേരിൽ കണ്ടാൽ മുഖം വികൃതമാക്കും; റിവ്യൂവറെ ഭീഷണിപ്പെടുത്തി ഇബ്രാഹിം അലി ഖാന്‍ – ibrahim ali khan threatens reviewer

സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആദ്യമായി നായകനായി എത്തുന്ന സിനിമയാണ് നാദാനിയാന്‍. ചിത്രത്തില്‍ ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഇളയമകള്‍ ഖുഷി കപൂറാണ് ഇബ്രാഹിമിന്റെ നായികയായി എത്തുന്നത്. പ്രേക്ഷകരിൽ നിന്നും ചിത്രത്തെ കുറിച്ച് മോശം അഭിപ്രായമാണ് ലഭിക്കുന്നതും. ഇപ്പോഴിതാ ചിത്രത്തെ വിമര്‍ശിച്ച പാകിസ്ഥാന്‍ റിവ്യൂവറെ ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ഇബ്രാഹിം അലി ഖാന്‍.

പാകിസ്ഥാന്‍ ചലച്ചിത്ര നിരൂപകനായ തമൂര്‍ ഇക്​ബാല്‍ ആണ് ഇരുവരുടെയും ഇന്‍സ്റ്റഗ്രാം ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

‘തമൂര്‍, നിങ്ങളുടെ പേര് കേള്‍ക്കാന്‍ തൈമൂറിനെ പോലെ തന്നെയുണ്ട്. എന്‍റെ സഹോദരന്‍റെ പേരാണ് അത്. എന്നാല്‍ താങ്കള്‍ക്ക് ഇല്ലാത്തത് എന്താണെന്നോ? അവന്‍റെ മുഖം. നീയൊരു വൃത്തികെട്ട മാലിന്യമാണ്. നിനക്ക് വാക്കുകൾ രഹസ്യമായി സൂക്ഷിക്കാൻ പറ്റാത്തതുകൊണ്ട്, വിഷമിക്കേണ്ട, അവയും നിന്നെപ്പോലെ പ്രസക്തമല്ല. നിന്നേയും നിന്‍റെ കുടുംബവും ഓർത്ത് എനിക്ക് വിഷമമുണ്ട്- എന്നെങ്കിലും ഒരു ദിവസം നിന്നെ വഴിയില്‍ കണ്ടാൽ, നിന്‍റെ മുഖം ഇപ്പോഴുള്ളതിനെക്കാള്‍ വികൃതമാക്കിയിട്ടേ ഞാന്‍ വിടൂ,’ എന്നാണ് ഇബ്രാഹിം പറഞ്ഞിരിക്കുന്നത്.

താങ്കളുടെ അച്ഛന്‍റെ വലിയ ആരാധകനാണ് താനെന്നും അദ്ദേഹത്തെ നിരാശപ്പെടുത്തരുതെന്നുമാണ് തമൂര്‍ ഇബ്രാഹിമിന് നല്‍കിയ മറുപടി. കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ഹൗസായ ധര്‍മാറ്റിക് എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഷോന ഗൗതമാണ്.

STORY HIGHLIGHT: ibrahim ali khan threatens reviewer