Recipe

വീട്ടിൽ തന്നെ തയ്യാറാക്കിയാലോ സ്വാദിഷ്ടമായ ദില്‍കുഷ് – dilkush

മധുരം കിനിയും ദില്‍കുഷ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബേക്കറിയിൽ നിന്നും വാങ്ങാറുള്ള ദില്‍കുഷ് സിംപിളായി വീട്ടിൽ തയ്യാറാക്കിയാലോ.

ചേരുവകൾ

  • മൈദ – 2 കപ്പ്
  • ഈസ്റ്റ് – 1 ടീസ്പൂണ്‍
  • പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
  • ചൂട് പാല്‍ – 1/2 കപ്പ്
  • എണ്ണ – 2 ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • നാളികേരം – 1കപ്പ്
  • ടൂട്ടി ഫ്രൂട്ടി – 1/4 കപ്പ്
  • ചെറി – 50 ഗ്രാം
  • കശുവണ്ടി – 1 ടേബിള്‍സ്പൂണ്‍
  • ബദാം – 1 ടേബിള്‍സ്പൂണ്‍
  • ഏലയ്ക്ക – 1 ടീസ്പൂണ്‍ പൊടിച്ചത്
  • പാല്‍പ്പൊടി – 1 ടേബിള്‍സ്പൂണ്‍
  • പഞ്ചസാര – 3 ടേബിള്‍സ്പൂണ്‍ പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ ചൂട് പാല്‍ ഒഴിച്ച്, പഞ്ചസാര, ഈസ്റ്റ് എന്നിവ ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. ഈസ്റ്റ് മിക്‌സിലേക്ക് മൈദ, എണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് മാവ് തയാറാക്കാം. മാവ് ഒരു മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക. പൊങ്ങി വന്ന മാവ് ചെറുതായി കുഴച്ച് രണ്ടായി ഭാഗിക്കുക. ഇത് കുറച്ച് കട്ടിയായി പരത്തി എടുക്കുക. പരത്തിയ മാവ് ഒരു പ്ലേറ്റിലേക്ക് മാറ്റുക.

ഫില്ലിങ് തയാറാക്കാന്‍ തേങ്ങ തിരുമ്മിയത്, ടൂട്ടിഫ്രൂട്ടി, ചെറി, കശുവണ്ടി അരിഞ്ഞത്, ബദാം അരിഞ്ഞത്, ഏലയ്ക്കപൊടിച്ചത്, പാല്‍പ്പൊടി, പഞ്ചസാര പൊടിച്ചത് എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പരത്തി എടുത്ത ഷീറ്റിന്റെ നടുവില്‍ തയാറാക്കിയ ഫില്ലിങ് നിരത്തുക. ഷീറ്റിന്റെ വശങ്ങളില്‍ വെള്ളം തേച്ച് ബാക്കി ഉള്ള മാവ് പരത്തി മുകളില്‍ വച്ച് ഒട്ടിക്കുക. ഇത് അര മണിക്കൂര്‍ പൊങ്ങാന്‍ വയ്ക്കുക. മുപ്പത് മിനിറ്റിന് ശേഷം മുകളില്‍ കുറച്ച് പാല്‍ തേച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. ബേക്ക് ചെയ്ത് എടുത്ത ഉടനെ മുകളില്‍ കുറച്ച് ബട്ടര്‍ തേച്ച് തണുക്കാന്‍ വയ്ക്കുക.

STORY HIGHLIGHT: dilkush