ജയസൂര്യ – വിനായകൻ കൂട്ടുകെട്ടിൽ മിഥുൻ മാനുവൽ തോമസ്- ഇർഷാദ് എം ഹസ്സൻ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പൂജ നടന്നു. ജയസൂര്യ, വിനായകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. ഇതാദ്യമായാണ് ജയസൂര്യ നായകനാക്കി മിഥുൻ മാനുവൽ തോമസ് സിനിമ നിർമിക്കുന്നത്.
ജയസൂര്യയെ നായകനാക്കി മിഥുൻ നേരത്തെ ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് എറണാകുളം മുളംത്തുരുത്തിയിൽ വച്ചു നടന്നു. നേരമ്പോക്ക് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
ജയസൂര്യയും വിനായകനും മറ്റു പ്രധാന താരങ്ങളും അണിയറ പ്രവർത്തകരും പൂജാ ചടങ്ങിൽ പങ്കെടുത്തു. ഫാന്റസി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ വ്യത്യസ്തമായ വേഷത്തിലാണ് വിനായകൻ എത്തുന്നത്. ജെയിംസ് സെബാസ്റ്റ്യന് തിരക്കഥ രചിച്ച ഈ ചിത്രത്തിൽ ജയസൂര്യ വിനായകൻ എന്നിവർക്കൊപ്പം ബേബി ജീൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആചാരി, നിഹാൽ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഛായാഗ്രഹണം- വിഷ്ണു ശർമ്മ, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, മ്യൂസിക് – ഷാൻ റഹ്മാൻ.
STORY HHIGHLIGHT: jayasurya and vinayakan