Food

നല്ല കുടംപുളി ഇട്ടുവെച്ച നല്ല മീൻ വറ്റിച്ചത് ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് ചോറിന് നല്ല കുടംപുളി ഇട്ടുവെച്ച നല്ല മീൻ വറ്റിച്ചത് ഉണ്ടാക്കിയാലോ? റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • മീൻ- 1 കിലോ
  • കുടംപുളി- 3 വലിയ കഷ്ണം
  • ഉള്ളി – 8 എണ്ണം
  • വെളുത്തുള്ളി – 6 അല്ലി
  • ഇഞ്ചി – 1 കഷ്ണം
  • മുളക്പൊടി- എരിവ് പാകത്തിന്
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂണ്‍
  • പച്ചമുളക് – 3-4
  • എണ്ണ- ആവശ്യത്തിന്
  • കറിവേപ്പില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുടംപുളി നീളത്തിൽ കീറി ഒരു കപ്പ്‌ വെള്ളത്തിൽ ഇട്ടുവെക്കുകയെന്നതാണ് ആദ്യ ഘട്ടം. ശേഷം മീൻ കഴുകി വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങളാക്കി മുറിക്കണം. ഇനി ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചെടുത്ത് മാറ്റിവെക്കുക. അടുത്തതായി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി ചതച്ചു വച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, വേപ്പില ഇട്ടു കൈ കൊണ്ട് തിരുമ്മുക, ഇനി കുറച്ചു കഴിയുമ്പോൾ മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഇട്ടൊന്നിച്ച് തിരുമ്മണം.

ഇനി ഇതിലേക്ക് പുളിവെള്ളവും ഉപ്പും ഇട്ട് ബാക്കി വെള്ളവും ഒഴിച്ച് ചാറ് ആവശ്യത്തിനാക്കി അടുപ്പിൽ വയ്ക്കണം. ചാറ് കുറുകിയിരിക്കാൻ പ്രത്യകം ശ്രദ്ധിക്കണം. എണ്ണ തിളച്ച് തെളിയുമ്പോൾ മീൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നൽകാം. ശേഷം ഇത് അടച്ച് വേവിക്കണം. വെന്തുകഴിഞ്ഞാൽ ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം.