Kerala

പുതിയ അന്വേഷണസംഘത്തിൽ നീതി കിട്ടുമെന്നാണ് പ്രതീക്ഷ, എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്: ഷീല സണ്ണി

ചാലക്കുടി വ്യാജ ലഹരി മരുന്നു കേസിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൻറെ അന്വേഷത്തെ സ്വാഗതം ചെയ്ത് ഷീല സണ്ണി. പുതിയ അന്വേഷണസംഘത്തിന്റെ അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്ന് ഷീല സണ്ണി പറഞ്ഞു. പറയാനുള്ള കാര്യങ്ങൾ അന്വേഷണ സംഘത്തിനും മൊഴിയായി നൽകി. തന്റെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയെന്ന് ഷീല സണ്ണി പറഞ്ഞു.

നാരായണ ദാസിനെ അധികം വൈകാതെ കണ്ടെത്തും എന്നുള്ളതാണ് പ്രതീക്ഷയെന്ന് ഷീല സണ്ണി പ്രതികരിച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഉണ്ടായത് തീർത്താൽ തീരാത്ത നഷ്ടമാണെന്ന് ഷീലാ സണ്ണി കൂട്ടിച്ചേർത്തു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് ചാലക്കുടിയിലെ ഷീല സണ്ണിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.

മുഖ്യപ്രതി നാരായണ ദാസിനോട് ഉള്ള അന്വേഷണവും ഊർജിതമാണ്. 72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്.

 

Latest News