ഹിന്ദി ടെലിവിഷൻ രംഗത്തെ മുൻനിര നായികമാരിൽ ഒരാളാണ് ബോളിവുഡ് താരം ഹീന ഖാൻ. യാത്രകള്‍ ഏറെ ഇഷ്ടമുള്ള ആള്‍ കൂടിയായ ഹീന തിരക്കേറിയ ജീവിതത്തിനിടയിലും യാത്രകള്‍ ചെയ്യാന്‍ സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ കാന്‍സറിനെതിരായ പോരാട്ടത്തിലാണ് താരം. ഇതിനിടെ, റംസാന്‍ മാസത്തില്‍ ഉംറ തീര്‍ഥാടനം നിര്‍വഹിച്ചതിന്റെ ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഹിനാ ഖാന്‍.
ഞായറാഴ്ചയാണ് ഉംറ തീര്‍ഥാടനത്തിനിടെ പകര്‍ത്തിയ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കീമോ തെറാപ്പിയുടെ പാര്‍ശ്വഫലമായി നഖങ്ങളിലുണ്ടായ നിറവ്യത്യാസത്തെക്കുറിച്ച് ഹിനാ ഖാന്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞിരുന്നു. തന്റെ ചികിത്സയുടെ ഓരോഘട്ടങ്ങളും അതിന്റെ അനുഭവങ്ങളും നടി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. പലരും നെയില്‍പോളിഷ് ഇട്ടതാണോ എന്ന് ചോദിച്ചതോടെയാണ് നടി ഇതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂണിലാണ് കാന്‍സര്‍ ബാധിതയാണെന്ന വിവരം ഹിനാ ഖാന്‍ സാമൂഹികമാധ്യമങ്ങളിലൂടെ ആദ്യം വെളിപ്പെടുത്തിയത്. അതിനുശേഷം രോഗവുമായും ചികിത്സയുമായും താന്‍ നേരിടുന്ന പ്രയാസങ്ങളും നടി സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തുന്നത്.
STORY HIGHLIGHT: actress hina khan ramadan umrah