വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്വിക്ക് റെസിപ്പികളുടെ പിന്നാലെയായിരിക്കും ഏറെയും ആളുകൾ. വെറും പത്ത് മിനിറ്റുകൊണ്ട് തയ്യാറാക്കിയെടുക്കാൻ പറ്റുന്ന ഒരു ഡിപ്പ്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
യോഗർട്ട് ഒരു ബൗളിലെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്‌സ് ചെയ്യണം. മറ്റൊരു പാത്രത്തിൽ വെളുത്തുള്ളി, മല്ലിയില, സ്പ്രിങ് ഒണിയൻ, ചില്ലി ഫ്‌ളേക്‌സ്, ഉപ്പ് എന്നിവ ചേർക്കണം. ഒരു പാൻ എടുത്ത് കുറച്ച് ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കിയെടുക്കണം. ചൂടായ എണ്ണയിലേക്ക് എടുത്തു വെച്ച ചേരുവകൾ ചേർത്ത് ഇളക്കുക. ശേഷം ഒരു പ്ലേറ്റ് എടുത്ത് യോഗർട്ട് ആദ്യം നിരത്തിയശേഷം അതിന്റെ മുകളിലായി മറ്റ് ചേരുവകളെല്ലാം കൂടിയുള്ള മിക്‌സ് നിരത്തുക. സംഗതി റെഡി
STORY HIGHLIGHT: chilli yogurt dip