Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഔറംഗസേബിന്റെ ശവകുടീരം നീക്കിയില്ലെങ്കിൽ കർസേവയിലൂടെ തകർക്കുമെന്ന് വിഎച്ച്പിയും ബജ്രം​ഗ്ദളും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 17, 2025, 09:37 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് സംഘ്പരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദളും. ശവകുടീരം പൊളിച്ചുമാറ്റിയില്ലെങ്കിൽ ബാബരി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. 1992ൽ യുപി അയോധ്യയിലെ ബാബരി മസ്ജിദ് കർസേവകർ തകർത്തിരുന്നു.

ഖുൽദാബാദിലെ ശവകുടീരം പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ 11.30ന് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പൊലീസ് സന്നാ​ഹത്തെ വിന്യസിച്ച് ‌‌‌‌സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കലക്ടർമാരുടെയും തഹസീൽദാർമാരുടെയും ഓഫീസുകൾക്ക് മുന്നിലാവും ഇന്നത്തെ പ്രതിഷേധം. ശവകുടീരം ഉടൻ പൊളിക്കണമെന്നും ഇക്കാര്യമാവശ്യപ്പെട്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് നിവേദനം നൽകുമെന്നും വിഎച്ച്പിയും ബജ്രം​ഗ്ദളും പറഞ്ഞു. അതുണ്ടായില്ലെങ്കിൽ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്നും റോഡുകൾ തടയുമെന്നും കർസേവയിലൂടെ ശവകുടീരം തകർക്കുമെന്നും ഇരു സംഘടനകളും ഭീഷണിപ്പെടുത്തി.

ഔറം​ഗസേബിന്റെ ശവകുടീരം അടിമത്തത്തിന്റെയും അതിക്രമങ്ങളുടെയും കീഴ്പ്പെടുത്തലിന്റേയും ഓർമപ്പെടുത്തലാണെന്ന് വിഎച്ച്പി മേഖലാ തലവൻ കിഷോർ ചവാൻ, ബജ്‌റംഗ്ദൾ മേഖലാ കോഡിനേറ്റർ നിതിൻ മഹാജൻ, സന്ദേശ് ഭെഗ്‌ഡെ എന്നിവർ ആരോപിച്ചു. വിഎച്ച്പി, ബജ്രം​ഗ്ദൾ ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മന്ത്രിയും ഷിൻഡെ വിഭാ​ഗം ശിവസേന നേതാവുമായ സഞ്ജയ് ശിർസത്തും രം​ഗത്തെത്തി. ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നാണ് തങ്ങളുടെയും ആവശ്യമെന്ന് ശിർസത്ത് പറഞ്ഞു. എന്തിനാണ് ഔറം​ഗസേബിന്റെ ശവകുടീരം നിലനിർത്തുന്നതെന്നും ശിർസത്ത് ചോദിച്ചു.

മറുവശത്ത്, ഈ നീക്കത്തെ വിമർശിച്ച് എൻ‌സി‌പി (എസ്‌പി) നേതാവ് ജിതേന്ദ്ര അവാദ് രം​ഗത്തെത്തി. രാവണനെ പരാമർശിക്കാതെ രാമായണം വിവരിക്കാൻ കഴിയുമോയെന്നും അഫ്‌സൽ ഖാൻ ഇല്ലാതെ പ്രതാപ്ഗഡ് യുദ്ധത്തെക്കുറിച്ച് വിവരിക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. ഔറംഗസേബിന്റെ ശവകുടീരത്തിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഖുൽദാബാദിലേക്കുള്ള റോഡുകളിൽ സ്റ്റേറ്റ് റിസർവ് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി എംഎൽഎ അബു ആസ്മി ഔറംഗസേബിനെ പ്രശംസിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് ബിജെപിയും സംഘ്പരിവാർ സംഘടനകളും വിവാദത്തിന് തിരികൊളുത്തിയത്. പരാമർശത്തെ തുടർന്ന് മാർച്ച് 26 വരെ അദ്ദേഹത്തെ നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും പൊതുജനവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഒന്നിലധികം എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പതിനേഴാം നൂറ്റാണ്ടിലെ മുഗൾ ചക്രവർത്തിയായ ഔറംഗസേബിനെ ക്രൂരനോ സ്വേച്ഛാധിപതിയോ അസഹിഷ്ണുതയുള്ളവനോ ആയ ഒരു ഭരണാധികാരിയായി താൻ കാണുന്നില്ലെന്നായിരുന്നു ആസ്മി പറഞ്ഞത്. ഇക്കാലത്ത് സിനിമകളിലൂടെ ഔറംഗസേബിന്റെ വികലമായ പ്രതിച്ഛായ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘ഔറംഗസേബ് നിരവധി ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാൻ കണക്കാക്കുന്നില്ല. കൂടാതെ, ഛത്രപതി സംഭാജി മഹാരാജും ഔറംഗസേബും തമ്മിലുള്ള യുദ്ധം സംസ്ഥാന ഭരണത്തിനായുള്ള പോരാട്ടമായിരുന്നു. അതൊരിക്കലും ഹിന്ദു- മുസ്‌ലിംം യുദ്ധമായിരുന്നില്ല’- ആസ്മി വിശദമാക്കി. ഔറം​ഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേരത്തെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസും രം​ഗത്തെത്തിയിരുന്നു.

പതിനേഴാം നൂറ്റാണ്ടിലെ മറാത്ത ഭരണാധികാരി ഛത്രപതി സംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഛാവ എന്ന സിനിമ പുറത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ആസ്മിയുടെ പ്രസ്താവന. ചിത്രത്തിൽ ഔറം​ഗസേബിനെ ക്രൂരനായ പ്രതിനായകനാക്കിയായിരുന്നു ചിത്രീകരിച്ചിരുന്നത്. വിക്കി കൗശലായിരുന്നു ശിവാജിയായി വേഷമിട്ടത്.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

 

Tags: BAJRANG DALVHPaurangzeb

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies