ചേരുവകൾ
ബസ്മതി റൈസ്-1kg
സവാള-2
പട്ട-2 കഷ്ണം
ഗ്രാമ്പു-8
ഏലക്ക-7
ചെറിയ ജീരകം-1tsp
അണ്ടിപരിപ്പ്,മുന്തിരി,ബദാം
എല്ലാം കുറച്ചു എടുക്കുക.
കാരറ്റ്-1 വലുത്,നീളത്തിൽ
കട്ടിയില്ലാതെ മുറിക്കുക.
കാപ്സികം-1/2, ,നീളത്തിൽ
കട്ടിയില്ലാതെ മുറിക്കുക.
ആപ്പിൾ-വലുത് 1,ചെറുതായി കട്ട്
ചെയ്തത്
പൈനാപ്പിൾ-1/2 ,ചെറുതായി കട്ട്
ചെയ്തത്
ചെറി
അനാർ-1
ഉപ്പ്
ബട്ടർ-100 gr
ഓയിൽ-3 tbsp
പാൽ-3cup
സാഫ്രോൺ-4 സ്ട്രെണ്ട്സ്
വെള്ളം
തയ്യാറാക്കുന്ന വിധം
അരി അര മണികൂർ വെള്ളത്തിൽ
കുതിർക്കുക. ഒരു പാനിൽ 2 tbsp ബട്ടർ ഒഴിച്ച്
ബദാം,അണ്ടിപരിപ്പ്,മുന്തിരി കാരറ്റ്
എല്ലാം ഓരോന്നോരോന്നായി
വറുത്തു എടുക്കുക. സാഫ്രോൺ 1 tbsp പാലിൽ കുതിർക്കുക. ഒരു ബിരിയാണി പോട്ടിൽ ബാക്കി
ബട്ടറും ഓയിലും ഒഴിച്ച് ജീരകം
പൊട്ടിക്കുക. ഇതിലേക്ക്
പട്ട,ഗ്രാമ്പു,ഏലക്ക,എല്ലാം ഇട്ട്
മൂപ്പിക്കുക.പിന്നെ ഉള്ളി അരിഞ്ഞത്
ഇട്ട് ചെറുതായി ഒന്ന് വഴറ്റി, അരി
ചേർത്ത് ഒരു 4 മിനിറ്റ് വറുക്കുക. ഇതിലേക്ക് പാലും വെള്ളവും
(അളന്നെടുത്തത്) ചേർത്ത് പാകത്തിന്
ഉപ്പിട്ട് തിളപ്പിക്കുക. വെള്ളം വറ്റി
വരുമ്പോൾ മൂടി വെച്ചു ചെറിയ തീയിൽ
25 മിനിറ്റ് വേവിക്കുക. തീ ഓഫ്
ചെയ്യുക. വെന്ത ശേഷം തുറന്ന്
സാഫ്രോൺ പാലിൽ കലക്കി വെച്ചത്
ഒഴിച്ച് നന്നായി ഇളക്കിയ ശേഷം
ഫ്രൂട്ട്സ് അരിഞ്ഞതും, നട്ട്സും,കാരറ്റും,കാപ്സിക്കം എല്ലാം ചേർത്ത്
ഇളക്കി നന്നായി മിക്സ് ആകുക.നല്ല
ടേസ്റ്റിയായ പുലാവ് റെഡി… അരി അളന്ന പത്രത്തിന് ഒന്നര
പാത്രം,വെള്ളവും പാലും കൂടി മിക്സ്
ചെയ്ത് എടുക്കുക.