Kerala

സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം

സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ 8 ആശമാർക്ക് ദേഹാസ്വാസ്ഥ്യം. കുഴഞ്ഞുവീണ എട്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. 7 പേരെ ആംബുലൻസിലും ഒരാളെ ഓട്ടോയിലുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കനത്ത ചൂടിൽ സമരം ചെയ്യുന്നതിനിടെയാണ് ആശമാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. നിലവിൽ എട്ടുപേരുടേയും ആരോ​ഗ്യനില തൃപ്തികരമാണ്.

സർക്കാർ ആവശ്യങ്ങൾ അം​ഗീകരിക്കാത്തതിനാൽ മാർച്ച് 20 മുതൽ ആശമാർ അനിശ്ചിത കാല നിരാഹാരസമരം ആരംഭിക്കും. സമരത്തിന്റെ മുപ്പത്തിയാറാം ദിവസം നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം റോഡുപരോധമായ് മാറി. നിരവധി നേതാക്കളും സംഘടനകളും സമരക്കാർക്ക് ഐക്യദാർഢ്യവുമായി എത്തി.

എൻഎച്ച്എം ഏർപ്പെടുത്തിയ പരിശീലനക്ലാസ് ബഹിഷ്കരിച്ചാണ് ആശാവർക്കർമാർ സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലിലെത്തിയത്. പ്രതിരോധിക്കാൻ ബാരികേഡും സന്നാഹങ്ങളുമായി പൊലീസും നേരത്തെ നിലയുറപ്പിച്ചു. 10.30 യോടെ സെക്രട്ടറിയേറ്റ് ഉപരോധമാരംഭിച്ചു.

Latest News