രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കൂലി’. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്സുകളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്.
സിനിമയിലെ രംഗങ്ങൾ ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവരുന്നതോടെ കൂടി സിനിമയുടെ ഹൈപ്പ് വലിയ തോതിൽ കൂടുമെന്നാണ് പ്രതീക്ഷ. നേരത്തെ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ കൂലിയുടെ ഒരു ചെറിയ ഗ്ലിംപ്സ് പുറത്തിറക്കിയിരുന്നു. വലിയ സ്വീകരണമാണ് അതിന് ലഭിച്ചത്.
നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം.
STORY HIGHLIGHT: the movie coolie shooting has ended