Recipe

പതിവ് രുചികളില്‍ നിന്നും വ്യത്യസ്തമായി ഒരു പാഷന്‍ ഫ്രൂട്ട് കിവി സ്മൂത്തി ആയാലോ – passion fruit kiwi smoothie

പതിവ് രുചികളില്‍ നിന്നും വ്യത്യസ്തമായി പാഷന്‍ ഫ്രൂട്ടും കിവിയും ഉപയോഗിച്ച് രുചികരവും ആരോഗ്യപ്രദവുമായി സ്മൂത്തിയുണ്ടാക്കാം. കുട്ടികള്‍ക്കും ഏറെയിഷ്ടമാകും ഈ സ്മൂത്തി.

ചേരുവകൾ

  • പാഷന്‍ ഫ്രൂട്ട് – 3
  • കിവി മുറിച്ചെടുത്തത് – 2
  • ഓട്‌സ് മില്‍ക്ക് – അരകപ്പ്
  • തേന്‍ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു ബ്ലെന്‍ഡറില്‍ പാഷന്‍ ഫ്രൂട്ട്, കിവി മുറിച്ചത്, ഓട്‌സ് മില്‍ക്ക്, എന്നിവ തേനും ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. ഇതിന് മുകളിലേയ്ക്ക് ചെറുതായി മുറിച്ച കിവിയും കുറച്ച് പാഷന്‍ ഫ്രൂട്ടും ചേര്‍ത്ത് അലങ്കരിച്ച് ഉപയോഗിക്കാം.

STORY HIGHLIGHT: passion fruit kiwi smoothie