മലബാർ മേഖലയിൽ കണ്ടുവന്നിരുന്ന വിഭവങ്ങളിലൊന്നായിരുന്നു കിളിക്കൂട്. കാണാനും കഴിക്കാനും ബാക്കിയുള്ളതും രുചികരവുമായ കിളിക്കൂട് വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്താലോ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് നന്നായി ഉടച്ചെടുക്കുക. ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വാട്ടിയശേഷം ആവശ്യമുള്ള ഉപ്പും മഞ്ഞളും ചേര്‍ക്കുക. ശേഷം ഇവയും ഉരുളക്കിഴങ്ങ് ചേര്‍ത്ത് കുഴയ്ക്കുക. ആവശ്യത്തിന് വലിപ്പമുള്ള ഉരുളകളാക്കുക. ഒരു മുട്ട ഉടച്ച് ഉരുളകള്‍ അതില്‍ മുക്കിയെടുക്കുക. സേമിയകൊണ്ട് ഉരുളകളെ പൊതിയുക. ശേഷം ചൂടായ എണ്ണയില്‍ സ്വര്‍ണനിറമാകുന്നതുവരെ വറുത്തെടുക്കുക. ഉരുളകള്‍ക്ക് ചെറിയ ദ്വാരമുണ്ടാക്കി പുഴുങ്ങിയ കാടമുട്ട ഓരോന്നായി വയ്ക്കുക.
STORY HIGHLIGHT: kilikkoodu snack