Sports

ലോകകപ്പ് യോ​ഗ്യതാ മത്സരം; മെസി ഇല്ലാതെ അര്‍ജന്റീന ഇറങ്ങുന്നു | World cup trials

ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത്

ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരം ലയണല്‍ മെസിയില്ലാത അര്‍ജന്റീന ടീം ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനിറങ്ങും. ഈ മാസം ബ്രസീല്‍, ഉറുഗ്വെ ടീമുകള്‍ക്കെതിരെ നടക്കുന്ന പോരാട്ടത്തിനായുള്ള ടീമില്‍ നിന്നാണ് മെസി ഒഴിവായത്..

പരിക്കിന്റെ പ്രശ്‌നങ്ങള്‍ അലട്ടുന്നതിനെ തുടര്‍ന്നാണ് 37കാരന്‍ ദേശീയ ടീമില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. പരിശീലകന്‍ ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ച 33അംഗ പട്ടികയില്‍ മെസിയേയും ഉള്‍പ്പെടുത്തിയിരുന്നു.

ഇന്റര്‍ മയമിക്കായി കളിക്കുന്നതിനിടെയാണ് മെസിക്ക് പരിക്കേറ്റത്. ഇന്റര്‍ മയാമിയുടെ മൂന്ന് മത്സരങ്ങളില്‍ നിന്നു താരം വിട്ടു നിന്നിരുന്നു. അധ്വാന ഭാരം ചൂണ്ടിക്കാട്ടി ഹാവിയര്‍ മഷറാനോ മെസിക്കു വിശ്രമം അനുവദിക്കുകയായിരുന്നു.

ഈ മാസം 22നാണ് ഉറുഗ്വെക്കെതിരായ അര്‍ജന്റീനയുടെ പോരാട്ടം. 26നാണ് ബ്രസീലിനെതിരായ മത്സരം.

content highlight: World cup trials