Food

ഇനി മീൻ പൊരിക്കുമ്പോൾ ഇതുപോലെ ട്രൈ ചെയ്തുനോക്കൂ…

എന്നും മീൻ പൊരിക്കുന്നത് ഒരുപോലെയാണോ? ഇന്ന് അല്പം വ്യത്യസ്തമായി മീൻ പൊരിച്ചാലോ? ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്തുനോക്കൂ…

ആവശ്യമായ ചേരുവകൾ

  • നെയ്മീൻ / ദശകട്ടിയുള്ള മീൻ
  • ഇഞ്ചി – ചെറിയ കഷ്ണം
  • വെളുത്തുള്ളി – 5 അല്ലി
  • കാ‍ന്താരി മുളക് /പച്ചമുളക് – 4 – 5 എണ്ണം
  • കുരുമുളക് – 1 ടേബിൾസ്പൂൺ
  • പെരുംജീരകം – 1ടീസ്പൂൺ
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • വിനാഗിരി / നാരങ്ങാനീര് – 1ടേബിൾസ്പൂൺ
  • ഉപ്പ് – പാകത്തിന്
  • വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിൽ വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അരച്ച് മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. പ്രത്യേക മസാലയിൽ വറുത്തെടുത്ത നല്ല രുചിയുള്ള നെയ്‌മീൻ ഫ്രൈ തയാർ.

 

Tags: food recipe