റെയിൽവേ ട്രാക്കിൽ മദ്യലഹരിയിൽ പാതിബോധത്തിൽ കുടുങ്ങിയവരെ ട്രെയിൻ പെട്ടെന്ന് നിർത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാർ. തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ട്രെയിൻ എമർജൻസി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്.
ഷാലിമാർ എക്സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെട്ട് ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ ലോക്കോ പൈലറ്റുമാർ കണ്ടത്. ഇരുവരും ട്രാക്ക് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്നത് മനസിലാക്കിയാലോടെ ലോക്കോപൈലറ്റുമാർ എമർജൻസി ബ്രേക്കിട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് മനസിലാക്കിയ ലോക്കോപൈലറ്റുമാർ ഇരുവരെയും രക്ഷപ്പെടുത്തി.
അടിന്തിരഘട്ടത്തിൽ മാത്രമാണ് എമർജൻസി ബ്രേക്കിടാൻ അനുവാദമുള്ളത്. ഇത്തരത്തിൽ എമർജൻസി ബ്രേക്കിടുന്ന സാഹചര്യമുണ്ടായാൽ ഉന്നതതലത്തിൽ വിശദീകരണം നൽകുകയും വേണം. അതിനാൽ സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തിയതെന്ന് ലോക്കോപൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു.
STORY HIGHLIGHT: train loco pilots saves drunk men