Kerala

നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസ് – pappinisseri murder

പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.

തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കാമ്മയുടെയും മകളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയ കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്ത് വരുകയായിരുന്നു. സംഭവത്തിൽ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

STORY HIGHLIGHT: pappinisseri murder